
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ഡൽഹി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് പി കെ കുഞ്ഞാലിക്കുട്ടി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ രാഹുൽഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. രാഹുൽഗാന്ധി ഈ ബുധനാഴ്ച കേരളത്തിൽ എത്തും.