ആത്മവിശ്വാസത്തിന്റെ അവസാനവാക്ക്’! കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായി ഡോ സി ജെ റോയിയെക്കുറിച്ച് വന്ന ഒരു ഫീച്ചറിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. നല്ല ശമ്പളമുള്ള ഉദ്യോഗം രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ അയാക്കുള്ള മൂലധനം ഈ ആത്മവിശ്വാസം മാത്രമായിരുന്നു. കാണക്കാണെ ഡോ റോയ് ഉയരങ്ങള്‍ കീഴടക്കി. ചലച്ചിത്ര നിര്‍മ്മാതാവായി, റിയാലിറ്റിഷോകളുടെ സ്പോണ്‍സറായി, കോടികളുടെ ജീവകാരണ്യപ്രവര്‍ത്തനങ്ങളും നടത്തി… വലിയ ഫ്‌ളക്സ് ബോര്‍ഡുകളില്‍ അയാളുടെ ചിരിക്കുന്ന മുഖം നിറഞ്ഞുനിന്നു. ചാനലുകളില്‍ കന്നഡ നിറഞ്ഞ ആ സംസാരവും.
Marunadan Malayalee
Home / News / In-depth
കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ ‘റിയല്‍ ലൈഫ് രംഗണ്ണന്‍’; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!
Byഎം റിജു|30 Jan 2026 8:29 PM
കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ റിയല്‍ ലൈഫ് രംഗണ്ണന്‍; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!
‘ആത്മവിശ്വാസത്തിന്റെ അവസാനവാക്ക്’! കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായി ഡോ സി ജെ റോയിയെക്കുറിച്ച് വന്ന ഒരു ഫീച്ചറിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. നല്ല ശമ്പളമുള്ള ഉദ്യോഗം രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ അയാക്കുള്ള മൂലധനം ഈ ആത്മവിശ്വാസം മാത്രമായിരുന്നു. കാണക്കാണെ ഡോ റോയ് ഉയരങ്ങള്‍ കീഴടക്കി. ചലച്ചിത്ര നിര്‍മ്മാതാവായി, റിയാലിറ്റിഷോകളുടെ സ്പോണ്‍സറായി, കോടികളുടെ ജീവകാരണ്യപ്രവര്‍ത്തനങ്ങളും നടത്തി… വലിയ ഫ്‌ളക്സ് ബോര്‍ഡുകളില്‍ അയാളുടെ ചിരിക്കുന്ന മുഖം നിറഞ്ഞുനിന്നു. ചാനലുകളില്‍ കന്നഡ നിറഞ്ഞ ആ സംസാരവും.
പതിനായിരംകോടിയോളം ആസ്തിയുള്ള സാമ്രാജ്യം ഉപേക്ഷിച്ച് ഒറ്റവെടിയില്‍ അയാള്‍ ജീവനൊടുക്കിയപ്പോള്‍ ഞെട്ടുന്നത്, ഇന്ത്യയുടെ ബിസനസ്- സിനിമാ ലോകമാണ്. ബംഗളൂരുവില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ബെംഗളൂരു അശോക് നഗറിലെ ഓഫിസില്‍വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് വിവരം.
റോയിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഞെട്ടിയിരിക്കയാണ്. കാരണം, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യില്ലെന്ന നിഷ്‌ക്കര്‍ഷയുള്ളയാളായിരുന്നു അദ്ദേഹം. കാര്യമായ കടങ്ങളോ ബാധ്യതകളോ ഒന്നുമില്ല. ബിനസസ് ആണെങ്കില്‍ ശരവേഗത്തില്‍ കുതിക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ അദ്ദേഹം എന്തിന് ഇത് ചെയ്തു എന്നത് ഇപ്പോഴും പ്രഹേളികയാണ്. തീര്‍ത്തും, അസാധാരണമാണ് ആ ജീവിത കഥ.

ADVERTISEMENT
കൂടുതൽ കണ്ടെത്തുക
സഹോദരന്മാര്‍
പകം ബ്രദേഴ്സ്

ജനിച്ചത് കേരളത്തിലാണെങ്കിലും ഡോ റോയ് വളര്‍ന്നത് ബംഗളൂരുവിലായിരുന്നു. പിതാവ്, കെ.യു. ചാക്കോ. മാതാവ്: മേരി ചാക്കോ. മാതാവിന്റെ സംരംഭകത്വമാണ് തന്നെ ബിസിനസ്സിലേക്ക് നയിച്ചതെന്ന് അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ചെറിയ വീടുകള്‍ പണിത് വില്‍ക്കുന്ന ജോലി ചെയ്തിരുന്ന അമ്മയുടെ സഹായിയായും അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചാണ് അദ്ദേഹം നിര്‍മ്മാണ മേഖലയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും ഒരു സംരംഭകരായിരുന്നു
തൃശൂര്‍ സ്വദേശിയാണെങ്കിലും കൊച്ചിയിലെ പനമ്പിള്ളി നഗറിലും അദ്ദേഹത്തിന് അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയില്‍ കൊച്ചിയെ ഒരു പ്രധാന കേന്ദ്രമായി റോയ് കണ്ടിരുന്നു.സഹോദരനായ സി.ജെ. കോശി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നു. മക്കളായ രോഹിത് റോയിയും റിയ റോയിയും വിദേശത്താണ് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രോഹിത് ലണ്ടനിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ നിന്നാണ് ബിസിനസ് മാനേജ്‌മെന്റ് പഠിച്ചത്.
ഇന്ത്യയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ റോയി പിന്നീട് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് (ഡിബിഎ) നേടി. ബിസിനസ്സിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാര്‍ഡില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയിലായിരുന്നു അദ്ദേഹം. 1997-ല്‍ ജോലി രാജിവെച്ചാണ് സ്വന്തം സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.
ഒരു അഭിമുഖത്തില്‍ ഡോ റോയ് ഇങ്ങനെ പറയുന്നു. ‘അന്ന് എനിക്ക് ലക്ഷങ്ങളുടെ മോഹശമ്പളമായിരുന്നു കിട്ടിയത്. അത് ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞവര്‍ വരെയുണ്ട്. പക്ഷേ ഭ്രാന്തന്‍മാരാണ് ചരിത്രം തിരുത്തുന്നത് എന്നാണ് ഞാന്‍ തിരിച്ച് പറഞ്ഞത്”- ഡോ റോയ് പറയുന്നു.