പട്ടികവർഗ വിദ്യാർത്ഥികൾക്ക് ധനസഹായം
കാഞ്ഞിരപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി പരീക്ഷകളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കോട്ടയം ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ജൂലൈ 27 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസുമായി ബന്ധപ്പെടാം.ഫോൺ : 04828-202751, ഇ-മെയിൽ: itdpkpty@gmail.com
(കെഐഒപിആർ 1135/2026)
അഭിമുഖം
കോട്ടയം: നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഇരുന്നൂറ്റിഅൻപതിൽ അധികം ഒഴിവുകളിലേക്ക് ജൂലൈ 16 (വ്യാഴം) രാവിലെ 10 മണി മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തുന്നു.
പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451
(കെഐഒപിആർ 1136/2026)
പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവർ, മാലിന്യം ശേഖരിക്കുന്നവർ, അഴുക്കുചാലിലെ അപകടങ്ങളിൽ മരണപ്പെടുകയോ വൈകല്യം നേരിടേണ്ടി വരികയോ ചെയ്തവരുടെ ആശ്രിതർ എന്നിവരുടെ മക്കൾക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരാണെന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെയോ സാമൂഹ്യക്ഷേമ ഓഫീസറുടെയോ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. ഇ-ഗ്രാന്റ്‌സ് (e-Grantz) പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0481-2562503
(കെഐഒപിആർ 1137/2026)
ഒൻപത്, പത്ത് ക്ലാസ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്
കോട്ടയം: ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, ഇ-ഗ്രാന്റ് മുഖേന സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതായ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ ). ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ ) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കി ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾ ജില്ലാ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ-04812562503
(കെഐഒപിആർ 1138/2026)
പരസ്യലേലം
കോട്ടയം: മീനച്ചിൽ താലൂക്കിൽ തലപ്പുലം വില്ലേജ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള തേക്ക് തടികൾ ജൂലൈ 18 രാവിലെ 11.00 മണിക്ക് പരസ്യമായി ലേലം ചെയ്യും. (കെഐഒപിആർ 1139/2026)
ലോകായുക്ത സിറ്റിംഗ്
കോട്ടയം: കേരള ലോകായുക്ത സിറ്റിംഗ്് ജൂലൈ 24 വാരിലെ 10.30ന് പി.ഡബ്ല്യൂ.ഡി. മിനി കോൺഫറൻസ് ഹാളിൽ നടക്കും. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ സിറ്റിംഗ് നടത്തും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ അന്നേദിവസം സ്വീകരിക്കും.
(കെഐഒപിആർ 1140/2026)
വാർഷിക സമ്പർക്ക പരിപാടി
കോട്ടയം: കൊച്ചി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേർസിന്റെ ആഭിമുഖ്യത്തിൽ നേവൽ വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള വാർഷിക സമ്പർക്ക പരിപാടി ജൂലൈ 21 രാവിലെ 11 മുതൽ ഒരു മണി വരെ കോട്ടയം മണർകാട് സൈനിക് റെസ്റ്റ് ഹൗസിൽ വച്ച് നടക്കും. ക്ഷേമപദ്ധതികളെകുറിച്ചറിയുന്നതിനും പെൻഷൻ മുതലായ വിഷയങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനും അവസരമുണ്ട്.
(കെഐഒപിആർ 1141/2026)
അപേക്ഷ ക്ഷണിച്ചു.
കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഐ.ഡി.ഇ.എം.ഐയുടെ സഹകരണത്തോടെ നടത്തുന്ന ജൂനിയർ വെബ് ഡിസൈനർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യാൻ: https://forms.gle/AJ75MxVSqBSG2tgp9 ഫോൺ: 9495999731
(കെഐഒപിആർ 1141/2026)
അഗ്നിവീർ വായു: അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്‌നിവീർ തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11:00 മണി വരെ https://iafrecruitment.edcil.co.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം), ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്മെന്റ് ചുമതല കൊച്ചിയിലുള്ള നമ്പർ 14 എയർമെൻ സെലക്ഷൻ സെന്ററിനാണ്. 2026 സെപ്റ്റംബർ 22, 23 തീയതികളിലാണ് ഓൺലൈൻ പരീക്ഷ. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ: ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്: +91-9513253233 (ഹെൽപ്പ് ലൈൻ, 011-25694209 / 25699606, 0484-2427010 / +91-9188431093 . ഇ-മെയിൽ. വിലാസം: iafrecruitment@edcil.co.in
(കെഐഒപിആർ 1142/2026)